അഭിനയം മാത്രമല്ല അനുശ്രീ ഒരു നല്ല ഗായിക കൂടിയാണ്, വീഡിയോ കാണൂ | filmibeat Malayalam

2018-01-24 1

''സന്തോഷമായില്ലേ അരുണേട്ടാ'' എന്ന ഒറ്റ ഡയലോഗ് കൊണ്ട് പ്രേക്ഷ ശ്രദ്ധ നേടിയ താരമാണ് അനുശ്രീ. അതിനു ശേഷം തനിയ്ക് ലഭിച്ച കഥാപാത്രങ്ങളെയെല്ലാം തന്റേതായ രീതിയിൽ അവതരിപ്പിച്ച് ഫലിപ്പിക്കാൻ താരത്തിനു കഴിഞ്ഞു. അനുശ്രീയെ ഏറെ വ്യത്യസ്തമാക്കുന്നത് അവരുടെ ഭാഷ ശൈലിയാണ്.എന്നാൽ അഭിനയം മാത്രമല്ല തന്റെ കയ്യിൽ ഒതുങ്ങുന്നതെന്ന് താരം തെളിയിച്ചിരിക്കുകയാണ്. ഫേസ്ബുക്കിൽ സ്മൂൾ എന്ന ആപ്ലിക്കേഷനിലൂടെ പാട്ട് പാടി ആരാധകരെ താരം ഞെട്ടിച്ചിരുന്നു. എന്നാൽ ഇത്തവണ താരം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഗിത്തറിന്റെ പശ്ചാത്തല സംഗീതത്തിൽ പാട്ടു പാടുന്ന വീഡിയോ തരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.മമ്മുട്ടി ഭാനുപ്രിയ ജോഡികളായി എത്തിയ അഴകിയ രാവണൻ എന്ന ചിത്രത്തിലെ വെണ്ണിലാ ചന്ദനക്കിണ്ണം എന്ന ഗാനമാണ് താരം സ്മൂളിൽ പാടിയത്. അനുശ്രീയുടെ ഗാനം അന്ന് ആരാധകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരുന്നു.ഇപ്പോൾ അനുശ്രീ പാടിയിരിക്കുന്നത് മഴനിലാവ് എന്ന ചിത്രത്തിലെ ഋതുമതിയായ് എന്ന തുടങ്ങുന്ന ഗാനമാണ്.
actress anusree's song